fest

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതികളുടെ ഭാഗമായിട്ടുള്ള 'പെണ്ണിടം' വനിതാ സാംസകാരികോത്സവം പദ്ധതിയുടെ ഭാഗമായി 'അരങ്ങ് വനിതകലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗായത്രി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരിയും നിരൂപകയുമായ ഡോ. ഇ.എം സുരജ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യകാരി ഡോ. നീതു സി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ അബ്ദുൾ മജീദ്(വട്ടംകുളം), കെ.ജി.ബാബു (കാലടി) ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ, ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ പ്രേമലത (ക്ഷേമകാര്യം), എൻ. ആർ. അനീഷ് (ആരോഗ്യം), ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.