
എടപ്പാൾ: മലപ്പുറം ഇമി ഗ്രന്റ് സർവ്വേ ടീമിന്റെ നേതൃത്വത്തിൽ കാലടി ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ രാത്രി കാല രക്ത പരിശോധന ക്യാമ്പ് പരിപാടി സംഘടിപ്പിച്ചു. കണ്ടനകം എടപ്പാൾ കെ.എസ്.ആർ.ടി.സി. റീജിണൽ വർക്ക്‌ഷോപ്പ് പരിസരം, കാവിൽപ്പടി ഭാഗങ്ങളിലെ ക്യാമ്പുകളിലാണ് പരിശോധന പരിപാടി നടത്തിയത്. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബഷീർ തുറയാറ്റിൽ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ് കൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ആൻഡ്രൂസ്, എം.ജി. പ്രവീൺ, ഷമീർ, സ്വപ്ന, മേഘല, കൃഷ്ണവേണി എന്നിവർ നേതൃത്വം നൽകി.