pension

വണ്ടൂർ: ഭിന്നശേഷി പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ നാഷണൽ ഡിവറന്റിലി ഏബിൾഡ് കോൺഗ്രസ് (ഇൻഡാക്) ജില്ലാ സമ്മേളനം വണ്ടൂർ ടൗൺ സ്‌ക്വയറിൽ ചേർന്നു. എം.എൽ.എ എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഇൻഡാക് ജില്ലാ പ്രസിഡന്റ് റഹ്മാൻ മുണ്ടോടൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കൽ, വിവിധ സ്ഥാപനങ്ങളും വ്യക്തികളും സ്‌പോൺസർ ചെയ്ത വീൽചെയറുകളുടെ വിതരണം, മെഡിക്കൽ ക്യാമ്പ്, വന്യജീവി ഫോട്ടോ പ്രദർശനം,
എന്നിവയും നടന്നു. മോട്ടിവേഷണൽ സ്പീക്കർ പി.എം.എ ഗഫൂർ, റവ. ഫാദർ സോളമൻ കടമ്പാട്ട് പറമ്പിൽ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അസ്‌ക്കർ, വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.സിത്താര, പഞ്ചായത്ത് അംഗം മൈഥിലി, കെ.ടി.സലീം, ഹാരീസ് നീലാമ്പ്ര,
മുഹസിൻ നാലകത്ത് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗാനമേള, മാജിക്‌ഷോ, വിവിധ കലാപരിപാടികളും നടന്നു.