darna

മലപ്പുറം: കേരള ഗ്രാമീണ ബാങ്കിലെ പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിക്കരിക്കുക, വെൽഫെയർ സ്‌കീമും, ആശ്രിത നിയമനവും നടപ്പിലാക്കുക, കമ്പ്യൂട്ടർ ഇൻക്രിമെന്റ് ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗ്രാമീണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉൽഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജന:സെക്രട്ടറി ഒ.പ്രജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി.ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.അഹമ്മദ്,
എംപ്ലോയീസ് യൂണിയൻ സെക്രട്ടറി രാഗേഷ്, വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജെനീഷ് കുമാർ, ഓഫീസേഴ്സ് കോൺഗ്രസ് ജന:സെക്രട്ടറി ജയകൃഷ്ണൻ, പി.എൻ.ബി ആർ.എ. സെക്രട്ടറി ടി.വി.ഗോപാലകൃഷ്ണൻ, ബാങ്കിലെ ആദ്യകാല മാനേജർമാരായിരുന്ന ജോൺ ജോർജ്ജ്, ഉമാപതി തുടങ്ങിയവർ പ്രസംഗിച്ചു.