poster

മലപ്പുറം: 'ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ' എന്ന പ്രമേയത്തിൽ ജനുവരി 15,16,17 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഗോൾഡൻ ജൂബിലിയുടെയും 28 ാം സംസ്ഥാന സമ്മേളനത്തിന്റെയും പോസ്റ്റർ എ.പി. അനിൽ കുമാർ എം.എൽ.എ പ്രകാശനം ചെയ്തു. ചടങ്ങിൽ കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി ശംസുദ്ധീൻ തിരൂർക്കാട്, സംസ്ഥാന ഭാരവാഹികളായ ടി.എ റഷീദ് പന്തല്ലൂർ, ല്ര്രഫനന്റ് പി.ഹംസ, ജില്ലാ വൈസ് പ്രസിഡണ്ട് കെ. സൈഫുന്നീസ, അജ്മൽ ആനത്താൻ കെ.ടി ഷിഹാബ് എന്നിവർ സംബന്ധിച്ചു. ജീവിതം മുഴുവനും ഉർദു ഭാഷക്ക് വേണ്ടി സമർപ്പിച്ച മലയാളിയ ഉർദു കവി എസ്.എം സർവർ സാഹിബിന്റെ പേരിൽ സജ്ജമാക്കിയ നഗറിലാണ് (മലപ്പുറം മുനിസിപ്പൽ ടൗൺഹാൾ) മൂന്ന് ദിവസത്തെ സമ്മേളനം നടക്കുന്നത്.