
മലപ്പുറം: വന്യജീവി ഭേദഗതി നിയമം ഉൾപ്പെടെ കാർഷിക രംഗത്ത് കേന്ദ്രസർക്കാർ നടപ്പാക്കിയ ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് കിസാൻ ജനത ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എൻ.അബ്ദുറഹീം അദ്ധ്യക്ഷത വഹിച്ചു. അലിപുല്ലിത്തൊടി, എൻ.പി.മോഹൻരാജ്, എസ്.കമറുദ്ദീൻ, ഐരൂർ മുഹമ്മദാലി, ഒഴൂർ മുഹമ്മദ് കുട്ടി, വി.സി.അബ്ദുറഹിമാൻ, ഹനീഫ പാറയിൽ, കെ.പി.അബ്ദുറഹിമാൻ, പി.സി.ഹമീദ്, വിജയൻ കണാട്ടീരിയിൽ തുടങ്ങിയ സംസാരിച്ചു. .ഭാരവാഹികളായി കെ.സി.സെയ്തലവി (പ്രസിഡന്റ്), ഇസ്മായിൽ കരുവാരകുണ്ട് (ജനറൽ സെക്രട്ടറി), വിജയൻ പുളിക്കൽ (ടഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.