കോട്ടക്കൽ: കൃഷ്ണനെ സ്നേഹിക്കുന്ന പെൺകുട്ടിയായി നാട്യമികവോടെ എം.ഋതുനന്ദ വേദി കീഴടക്കിയപ്പോൾ യു.പി വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പിടി മത്സരത്തിൽ ഒന്നാമതായി. മോഡേൺ എച്ച്.എസ്.എസ് സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർത്ഥിനിയായ ഋതുനന്ദ കുച്ചുപ്പിടി ശാസ്ത്രീയമായി അഭ്യസിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂ. നാടോടിനൃത്തം, മോണോആക്ട്, സംഘനൃത്തം എന്നിവയിലാണ് ഇനി മത്സരിക്കാനുള്ളത്. ഇന്നലെ നടന്ന ഇംഗ്ലീഷ് സ്കിറ്റിലും പങ്കെടുത്തിരുന്നു. ഇതേ സ്കൂളിലെ അദ്ധ്യാപികയായ ധന്യയുടെയും പ്രവാസിയായ മണികണ്ഠന്റെയും മകളാണ്. സുമേഷിന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.