milan

കലാകുടുംബത്തിൽ നിന്നെത്തി കാപ്പി രാഗത്തിൽ വിരഹമാനസ ശ്യാമേ... ആലപിച്ച് ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ശാസ്ത്രീയ സംഗീത മത്സരത്തിൽ മിലൻ മാർട്ടിൻ സാന്റോ ഒന്നാം സ്ഥാനം നേടി. എസ്.വി.എച്ച്.എസ്.എസ് പാലേമാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ആറ്റുവശ്ശേരി മോഹനൻ പിള്ളയ്ക്ക് കീഴിൽ 12 വർഷമായി സംഗീതം അഭ്യസിക്കുന്നുണ്ട്. ഇതേ സ്കൂളിലെ അദ്ധ്യാപകനായ പിതാവ് സാന്റോ ജോസും മാതാവ് ടിസി.ജെ. മാർട്ടിനും സഹോദരൻ അലൻ ജോസും മികച്ച പാട്ടുകാരാണ്. ലളിതഗാന മത്സരത്തിലും ഗിറ്റാറിലുമാണ് ഇനി മത്സരിക്കാനുള്ളത്.