
വണ്ടൂർ: എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പഠിപ്പുമുടക്ക് സമരം നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വണ്ടുരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിപ്പ് മുടക്കിയത്. ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകർ പോസ്റ്റോഫിസ് മുന്നിൽ പ്രതിഷേധ സമരം നടത്തി.
സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നത്. എരിയാ സെക്രട്ടറി പി.എം.സഫ്വാൻ, കെ.ഋതുനന്ദ, പി.ഗൗരി ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.