
മലപ്പുറം: ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറുടെ 67ാമത് ചരമ ദിനത്തോടനുബന്ധിച്ച് കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് സ്മൃതി ദിന സദസും പുഷ്പാർച്ചനയും നടത്തി കെ.എസ്.ആർ.ടി.സി പരിസരത്ത് നടന്ന ചടങ്ങ് കവി മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. മഞ്ചേരി ശാഖ പ്രസിഡണ്ട് വി.വി.മാധവൻ അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി ചന്ദ്രൻ പരിയാപുരം മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ കുളത്തൂർ, രാമകൃഷ്ണൻ കുളത്തൂർ, ടി.പി.ജയകുമാർ, എ.വി.ചന്ദ്രൻ, എൻ.വേലായുധൻ, ചിന്നമ്മു, ദേവകി, നീലകണ്ഠൻ, ചന്ദ്രബാബു കുളത്തൂർ, കൃഷ്ണൻ മഞ്ചേരി എന്നിവർ സംസാരിച്ചു.