
വണ്ടൂർ: യൂത്ത് കോൺഗ്രസ് വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ് സ്‌നേഹവണ്ടിയുടെ സമർപ്പണം എ.പി.അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. കപ്പിൽ സ്വദേശി അരിപ്പുമാട് മുട്ടുപാറ മുഹമ്മദിന് ജീവിത മാർഗ്ഗമായി 32,000 ചെലവിൽ പുതിയ വണ്ടി നിർമ്മിച്ചു നൽകുകയായിരുന്നു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ 8000 രൂപ ചെലവിൽ വണ്ടിയിൽ വിൽപന നടത്താനായി മിഠായികൾ, ശീതളപാനീയങ്ങൾ എന്നിവയും നൽകി. ചടങ്ങിൽ യൂത്ത് കോൺഗ്രസ് വണ്ടൂർ മണ്ഡലം പ്രസിഡന്റ് സി.പി. സിറാജ് ആദ്യവില്പന നിർവഹിച്ചു. ബാബു കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി. ജാഫർ, കെ.ടി.ഷംസു, പി.സൽമാൻ, വി.എസ്.അനിൽ, മൻസൂർ കാപ്പിൽ, കെ.സുഭാഷ്, ടി.സുരേഷ് ബാബു, പി.സുന്ദരൻ, കെ.നിയാസ് എന്നിവർ സംബന്ധിച്ചു.