
ചുങ്കത്തറ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ നെറ്റ് പരീക്ഷയ്ക്കായി പരിശീലനം ഒരുക്കുന്നു. സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സർക്കാർ എയിഡഡ് കോളേജുകളിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും പഠനം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ
ഒന്നാം വർഷ പരീക്ഷ വിജയിച്ചിരിക്കണം. ബി.പി.എൽ വിദ്യാർത്ഥികൾക്ക് പരിഗണന നൽകുന്ന ഈ പരിശീലന പരിപാടിയിൽ, ഇവരുടെ അഭാവത്തിൽ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11.