seminar

മലപ്പുറം: സംസ്ഥാന കയർ വികസന വകുപ്പിന്റെയും പൊന്നാനി കയർ പ്രൊജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര സെമിനാർ നടത്തി. സെമിനാർ മലപ്പുറം ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അബദുറഹ്മാൻ കാരാട്ട് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ കലാം, മലപ്പുറംപഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ പി.ബി.ഷാജു, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകൾ എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ അസിസ്റ്റന്റ് പ്രൊഗ്രാം ഓഫീസർ എ.ആതിരയും, ഭൂ വസ്ത്ര വിതാതനത്തിലെ സാങ്കേതിക വശങ്ങൾ എന്ന വിഷയത്തിൽ ഫോം മാറ്റിംഗ് ഇന്ത്യാ സെയിൽസ് മാനേജർ ആർ.അശ്വിനും ക്ലാസ്സെടുത്തു. കയർ പ്രൊജക്ട് ഓഫീസർ വി.പി.സലാം സ്വാഗതവും പൊന്നാനി കയർ പ്രൊജക്ട് ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാർ വി.ബി.ഉണ്ണികൃഷ്ൻ നന്ദിയും പറഞ്ഞു.