
കോട്ടക്കൽ: 2013ൽ രാഷ്‌ട്രപതി ഭവനിൽ അവതരിപ്പിച്ച ദേശഭക്തി ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയ സുരേഷ് നടുവത്ത് ചിട്ടപ്പെടുത്തിയ വരികളാണ് എസ്.വി.എച്ച്.എസ്.എസ് പാലേമാട് സ്കൂളിലെ കുട്ടികൾ ഇത്തവണ ഹയർ സെക്കൻഡറി വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ ആലപിച്ചത്.
മാതൃദേവോ ഭവ എന്ന് തുടങ്ങുന്നതാണ് ഗാനം. 2013 മുതൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ വരികൾക്ക് തന്നെയാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഇക്കുറിയും പതിവ് തെറ്റിയില്ല. പ്രതീഷ് പ്രകാശ്, അഭിനയ സണ്ണി, നമിത, അമല മേരി ബോസ്, സോഫിയ സൂസൻ ജോൺ, ബിഡ്സി ആൻ ബിജു, മിലൻ മാർട്ടിൻ എന്നിവരാണ് ദേശഭക്തി ഗാന മത്സരത്തിൽ ടീം അംഗങ്ങൾ.