
വണ്ടൂർ: ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യം വച്ചുള്ള വണ്ടൂർ വാണിയമ്പലം ആസാദ് സ്‌പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖിലേന്ത്യാ ജനകീയ സെവൻസ് ഫ്‌ളെഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ജനുവരി ഏഴു മുതൽ. വാണിയമ്പലം അങ്ങാടിയിലെ ടൂർണ്ണമെന്റ് കമ്മറ്റി ഓഫീസ് പാപ്പറ്റ കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ സൊസൈറ്റി, കനിവ് പാലിയേറ്റീവ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് നടത്തുന്നത്. സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ഐവറികോസ്റ്റ് താരം ഡോസോ മാനേജിംഗ് ഡയറക്ടർ കെ.വി.രവീന്ദ്രന് നൽകി നിർവഹിച്ചു. വി.എം. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.