camp

പെരിന്തൽമണ്ണ: പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും പെരിന്തൽമണ്ണ ബ്ലഡ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അസീസ് പട്ടിക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പി. നൈലോഫർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മുസ്തഫ തോട്ടോളിൽ, അദ്ധ്യാപകരായ സലാം, ശ്രീവത്സൻ, ഷൈമ എന്നിവർ സംസാരിച്ചു.