
മലപ്പുറം : വി ആർ ജോബ് സീക്കേഴ്സ്... മതിയാത യോഗ്യതകൾ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത യുവാക്കളുള്ള കേരളത്തെ സൂക്ഷ്മമായി അവതരിപ്പിച്ചപ്പോൾ വിധികർത്താക്കൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. യു.പി. വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനം നേടി പടിഞ്ഞാറ്റുമുറി ഫസ്‌വരി സ്കൂൾ വിദ്യാർത്ഥികൾ കൈയടി നേടി. റിസ ഹാനിം, ഫാത്തിമ നഷ, ഫിദ ആമിന, മൈഷ, ഫാത്തിമ സൻഹ, അൽഫ നൗറ, സൻവ, ഐന എന്നിവരാണ് സ്കിറ്റിൽ അണിനിരന്നത്. നന്മകളെ കാണാൻ ശ്രമിക്കൂ... ചീത്തകളെ കാണല്ലേ എന്ന സന്ദേശത്തോടെയാണ് സ്കിറ്റ് അവസാനിപ്പിച്ചത്. സി.കെ. വിജയ് ആണ് പരിശീലനം നൽകിയത്.