oppana

കോട്ടക്കൽ: ഒപ്പന മത്സരം കഴിഞ്ഞിറങ്ങിയ മിക്ക കുട്ടികളും തളർന്ന് വീഴുന്ന കാഴ്ച്ചയാണ് ഒന്നാം വേദിയ്ക്ക് പുറകിൽ ഇന്നലെ കണ്ടത്. പലരെയും ആംബുലൻസിൽ ആശുപത്രികളിലെത്തിച്ചു. ഓരോ ഒപ്പന കഴിയുമ്പോഴും ഓരോ കുട്ടികൾ വീതം വീഴുന്ന കാഴ്ച.

ഒപ്പന മത്സരം ആരംഭിക്കുന്നതിൽ വന്ന താമസവും അസഹനീയമായ ചൂടുമാണ് കാരണം. 10.30ന് ആരംഭിച്ച ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരം അവസാനിച്ചത് 4.30നാണ്.

ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് തകർന്ന് വീണത്. 22 കുട്ടികളാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുത്തത്. പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം എല്ലാവരെയും ഡിസ്ചാർജ് ചെയ്തു.