കോട്ടക്കൽ: കാണികളുടെ മനസിൽ ഇശൽ നിറച്ച് കോട്ടൂരിന്റെ മൊഞ്ചത്തികൾ ഒന്നാമതെത്തി.

ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം നേടിയത്. മൊയ്തു വാണിമേൽ എഴുതിയ വരികൾ ഒപ്പനയ്ക്ക് മാറ്റുകൂട്ടി.

'ഹഖുപാകി ദിക്കുമക്ക മംഗലതെളിവോരാം അന്നുമിന്നി ചാർത്തി പൊന്നു ഫാത്തിമാ ബിയോരാം' എന്ന് തുടങ്ങുന്ന വരികൾക്ക്‌ മൊഞ്ചത്തിമാർ മൈലാഞ്ചി ചുവപ്പണിഞ്ഞ കൈകളാൽ താളമിട്ടു.

ഷിഹാബ് വില്ലൂരാണ് പരിശീലകൻ.

മണവാട്ടി ഷഹസിയ, ക്യാപ്റ്റൻ റുഷ്ദ അഷ്റഫ്, ഫാത്തിമ ഹൈഫ, ദിൽന, അഫ്ന ഫർഹ, ആയിഷ ഹിബ, ഫാത്തിമ സന, റിദ, റിയ ഫാത്തിമ, ഫഹ്മിദ ബർസ എന്നിവരാണ് ടീം അംഗങ്ങൾ. ഏട്ട് വർഷം ജില്ലയിൽ ഒപ്പനയിലെ സ്കൂൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.