sivadaa-

കോട്ടക്കൽ: ഇഷ്ട കവയത്രിയുടെ കവിത അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് ശിവദ. സുഗതകുമാരിയുടെ അമൃതംഗമയ എന്ന കവിത ചൊല്ലിയാണ് ഹൈസ്കൂൾ വിഭാഗം മലയാളം പദ്യംചൊല്ലലിൽ എം.എസ്.പി മലപ്പുറം സ്കൂളിൽ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിനി ജെ.ശിവദ ഒന്നാം സ്ഥാനം നേടിയത്. എനിക്ക് മരണത്തെ പേടിയില്ലിനി ഗുരോ എന്ന് തുടങ്ങുന്ന പദ്യം ചൊല്ലിത്തീർന്നപ്പോൾ സദസ് കൈയടികളോടെ വരവേറ്റു. സുഗതകുമാരിയുടെ കവിത തന്നെ വേദിയിൽ അവതരിപ്പിക്കണമെന്ന നിർബന്ധം ശിവദയ്ക്കുണ്ടായിരുന്നു. ചമ്പു പ്രഭാഷണത്തിലാണ് ഇനി പങ്കെടുക്കാനുള്ളത്. സംസ്കൃതം പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി. എരവിമംഗലം എ.എം.യു. പി സ്കൂൾ അദ്ധ്യാപിക സജിതയുടെയും ഹെൽത്ത്‌ ക്ലബ്‌ ട്രെയിനർ ജിതേഷ് ചന്ദ്രന്റെയും മകളാണ്.