thennilapuram
തെന്നിലാപുരം ക്ഷേത്രം മുതൽ ചീനിക്കോട് വരെയുള്ള തകർന്ന് കിടക്കുന്ന റോഡ്

ആലത്തൂർ: കാവശേരി പഞ്ചായത്തിലെ 16-ാം വാർഡ്‌ തെന്നിലാപുരം ക്ഷേത്രം മുതൽ ചീനിക്കോട് വരെയുള്ള ഒരു കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത് ദുരിതയാത്രയ്ക്ക് പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് അഞ്ച് വർഷത്തോളം പഴക്കമുണ്ട്.

കൊവിഡ് കാലം മുതലാരംഭിച്ച തെന്നിലാപുരം പാലം പണി നടക്കുന്നതിനാൽ കഴനി, പാടൂർ പഴയന്നൂർ ഭാഗത്തേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതുവഴിയാണ് കടന്നുപോകുന്നത്. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും സ്കൂൾ വിദ്യാർത്ഥികളും വൃദ്ധരും ഏറെ ബുദ്ധിമുട്ടുകയാണ്. ഇരട്ടക്കുളം- വാണിയംപാറ റോഡിലേക്ക് സ്ഥല പരിചയമില്ലാത്തവരുടെ വാഹനങ്ങൾ കയറുമ്പോൾ അപകടമുണ്ടാകുന്നതും സ്ഥിരം സംഭവമാണ്. തെന്നിലാപുരം സരിഗ പബ്ലിക് സ്കൂൾ, ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവടങ്ങളിലേക്ക് വരുന്ന വിദ്യാർത്ഥികളും ഏറെ പ്രയാസപ്പെടുന്നു.