school

എടപ്പാൾ: കക്കിടിപ്പുറം സംസ്‌കൃതി സ്‌കൂളിൽ വച്ച് നടന്ന സ്‌കൂൾ കുട്ടികളുടെ ചിത്രപ്രദർശനവും സൗജന്യ പഠനക്ലാസ്സും കലാകൃതി പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതിയിലെ ചിത്രകലാ അധ്യാപിക ധന്യാ മനോജിന്റെ നേതൃത്വത്തിൽ കെ.എസ്.ആരാധ്യ, അരവിന്ദ് ജെ.മേനോൻ, കൈലാസ്നാഥൻ, ഓംഗാര റിനിൽ, ശ്രീലക്ഷ്മി, വിഥുൺ കൃഷ്ണ, ദേവികരാജ്, ആര്യ, ദക്ഷരാജ്, ആരാധ്യ, നേഹ സൂരജ്, എസ്.അമൃത എന്നീ സംസ്‌കൃതിയിലെ കുട്ടികളുടേയും, അനന്യ, വൈഖ മനോജ്, ലൈഖ ഖരീം, മുഹമ്മദ് ഹസീം, അരുണി എന്നീ മറ്റ് സ്‌കൂൾ കുട്ടികളുടേയും സൃഷ്ടികൾ പ്രദർശിപ്പിച്ചു. അരുൺ അരവിന്ദ്, ബഷീർ, മണികണ്ഠൻ പൊന്നാനി എന്നീ ചിത്രകാരൻമാർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. സ്‌കൂൾ മാനേജർ പ്രമോദ് തലാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ചിത്രകലാ അദ്ധ്യാപിക ധന്യാ മനോജ് ,സ്‌കൂൾ പ്രിൻസിപ്പൽ അനിത പ്രമോദ്, സെക്ഷൻ ഹെഡ്മാരായ സരസ്വതി, സുധ ശിവ പ്രസാദ്, വിജയലകഷ്മി എന്നിവർ പ്രസംഗിച്ചു.