human

മലപ്പുറം: ഹ്യൂമൻ റൈറ്റ്സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗോള മനുഷ്യാവകാശ ദിനം ആഘോഷിച്ചു. യുദ്ധവിരുദ്ധ റാലി നടത്തി കളക്ടറേറ്റിലെ യുദ്ധ സ്മാരകത്തിൽ പ്രതിജ്ഞയെടുത്തു. ജില്ലാ പ്രസിഡൻറ് നാസർ ഒതുക്കുങ്ങൽ, അഷ്രഫ് മുനമ്പത്ത്, ജിഷ ചട്ടിപ്പറമ്പ് ,മലയിൽ ഹംസ, ടി.കെ. ബോസ് മോയ്തീൻ, ഉമ്മാത്ത ഹജ്ജുമ്മ തുടങ്ങിയവർ നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു പാങ്ങിന് ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ അവാർഡ് നൽകി ആദരിച്ചു. മനുഷ്യവകാശം സെമിനാറിൽ ഫോറം ജില്ലാ പ്രസിഡന്റ് നാസർ ഒതുക്കുങ്ങൽ അദ്ധ്യക്ഷത വഹിച്ചു.