sys

മഞ്ചേരി: ലോക മനുഷ്യാവകാശ ദിനത്തിൽ, മനുഷ്യാവകാശങ്ങളുടെ സംരക്ഷണം വിളംബരം ചെയ്ത് കൊണ്ട് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യവൃത്തം ശ്രദ്ധേയമായി. ഫലസ്തീനിൽ ഇസ്രായേൽ ഭീകരർ നടത്തി വരുന്ന സമാനതകളില്ലാത്ത മനുഷ്യാവകാശ ധ്വംസനം ഉൾപ്പെടെയുള്ള കൊടുംഭീകരതക്കെതിരെയും , ഇന്ത്യയിൽ മണിപ്പൂരിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുമുള്ള താക്കീതായി മാറിയ സംഗമം എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സാംസ്‌കാരികം പ്രസിഡന്റ് കെ. സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി അധ്യക്ഷത വഹിച്ചു.ജില്ലാ സാംസ്‌കാരകം ഡയറക്ടറേറ്റ് അംഗങ്ങളായ സി.കെ.എം ഫാറൂഖ് പള്ളിക്കൽ, മുഹമ്മദ് ബഷീർ സഖാഫി, കെ.പി. ഷമീർ കുറുപ്പത്ത്, അഫ്സൽ കുണ്ടുതോട്,യു.ടി.എം.ഷമീർ പുല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.