
കോട്ടക്കൽ: ഡിസംബർ 1,2,3 തിയ്യതികളിൽ ഡൽഹിയിൽ നടന്ന അംബേദ്കർ നാഷണൽ ഗെയിംസിൽ കിക്‌ബോക്സിങ് ഫുൾകോണ്ടാക്ട് ഫൈറ്റിങ് മത്സരത്തിൽ മെഡലുകൾ കരസ്ഥമാക്കിയ പൊന്മള ഇരുകുളം കൂട്ടായ്മ മെമ്പർമാരായ എം.പി.ഫയാസ്, കെ. കെ.ജിഷാദ്, റഹീസ്, എന്നീ താരങ്ങളെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇരുകുളം പരിസരത്തുവെച്ച് ആദരിച്ചു. താരങ്ങൾക്കുള്ള ഉപഹാരങ്ങൾ എം. പി.മുസ്തഫ, ശംസുദ്ധീൻ കോട്ടക്കൽ, രായീൻകുട്ടി പൊന്മള എന്നിവർ സമ്മാനിച്ചു. പി.ഫായിസ്, എൻ.കെ.മൊയ്തീൻ കുട്ടി, നാസർ കോഡൂർ, അസിപ്പ ഒതുക്കുങ്ങൾ, റഫീഖ് ബീരാല, സൈനു ഒതുക്കുങ്ങൾ, ശരീഫ് വില്ലൻ, മൊയ്ദീൻകുട്ടി കോട്ടക്കൽ എന്നീ കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു.