
കോട്ടക്കൽ: പൊന്മളയിൽ ബന്ധുവിനൊപ്പം ഗുഡ്സ് ഓട്ടോയുടെ മുന്നിലിരുന്ന് സഞ്ചരിക്കുന്നതിനിടെ വാതിൽ തുറന്ന് തെറിച്ചുവീണ് നാല് വയസുകാരൻ മരിച്ചു. ഒതുക്കുങ്ങൽ മാവേലിക്കുണ്ട് സ്വദേശി തട്ടാരുതൊടി അബ്ദുൾ റഷീദിന്റെ മകൻ റയ്യാൻ റാഫിയാണ് (4) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഉടനെ മലപ്പുറത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഫാത്തിമ സുഹ്റ. സഹോദരങ്ങൾ: റബീഹുൽ റഷാദ്, റിഷാദ്