death

പാണ്ടിക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ അമ്മയുടെ കൈയിൽ നിന്ന് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഏഴുമാസം പ്രായമുള്ള കുട്ടി മരിച്ചു. തമ്പാനങ്ങാടി ബൈപ്പാസ് റോഡിൽ കെ.പി. ഷിഹാബിന്റെയും അരിപ്രത്തൊടി സമിയ്യയുടെയും മകൾ ഹാസ മറിയം ആണ് മരിച്ചത്.


ഇന്നലെ രാവിലെ ആറിനാണ് സംഭവം. ഉടനെ മഞ്ചേരി അഗ്നിരക്ഷാനിലയത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തി കുട്ടിയെ റെസ്‌ക്യൂനെറ്റിൽ പുറത്തെടുത്തു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ വാഹനത്തിൽ കുട്ടിയെ അടുത്തുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.