meetings

വണ്ടൂർ: യു.ഡി.എഫ് നടത്തുന്ന കുറ്റവിചാരണ സദസ്സിന്റെ ഭാഗമായി ഡിസംബർ 18ന് വണ്ടൂരിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായായി വണ്ടൂർ ഷറഫിയ ഓഡിറ്റോറിയത്തിൽ ത്രിതല ജനപ്രതിനിധികളുടെയും, സി.ഡി.എസ് മെമ്പർമാരുടെയും, എ.ഡി.എസ് പ്രതിനിധികളുടെയും യോഗം നടന്നു.
കേരള സർക്കാർ നികുതിപ്പണം കൊള്ളയടിച്ചു ഉദ്യേഗസ്ഥരെ ഉപയോഗപ്പെടുത്തി നടത്തുന്ന ജനസദസ്സിന് മറുപടി നൽകുന്ന പരിപാടിയാണ് കുറ്റവിചാരണ സദസ്സ്. എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞിമുഹമ്മദ്, കളത്തിൽ കുഞ്ഞാപ്പ ഹാജി, പി.എ മജീദ്, വി.എ.കെ.തങ്ങൾ എന്നിവർ പ്രസംഗിച്ചു.