
തിരൂർ: കലാ - സേവന രംഗത്ത് പുതുതലമുറക്ക് വഴികാട്ടിയായി കോഴിക്കോട് ആസ്ഥാനമായി സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ഫോക് ആർട്ട്സ് കൾച്ചറൽ ഫോറത്തിൻ്റെ 2023ലെ അവാർഡുകൾ പ്രഖ്യാപിച്ചു.
കലാ-ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, അബ്ദുള്ള എടരിക്കോട്, (മാപ്പിള കല) ഗിരീഷ് ആമ്പ്ര (നാടൻ കല) സൈല സലീഷ് (ക്ലാസിക് ) ബഷീർ പാടത്തൊടി ( ജീവകാരുണ്യം ) എന്നിവർക്കാണ് അവാർഡുകൾ.
25 ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന ഫോക് ആർട്ട്സ് അവാർഡ് നൈറ്റ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് തേവർ കോവിൽ ഉൽഘാടനം നിർവ്വഹിക്കും.