
തിരൂർ: ജനങ്ങൾ തിരസ്കരിച്ച കെ റയിലിൻ്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പിൻവാതിൽ ശ്രമങ്ങളെയും ചെറുക്കുമെന്ന് സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ. തൃക്കണ്ടിയൂരിൽ നടന്ന കെ റയിൽ വിരുദ്ധ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിൽവർ ലൈനിൻ്റെ പേരിൽ വിദേശ വായ്പ നേടിയെടുക്കാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. കേരളത്തെ വീണ്ടും വലിയ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം.സമരസമിതി ഈ പിൻവാതിൽ നീക്കങ്ങളെയും ചെറുക്കും - അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങളയക്കാനും സമര പ്രചരണം ശക്തമാക്കുന്ന വിധത്തിലുള്ള പൊതുപരിപാടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.ഹുസൈൻ കവിത അദ്ധ്യക്ഷനായിരുന്നു. സമരസമിതി ജില്ലാ ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട്, ജില്ലാ ജനറൽ കൺവീനർ പി.കെ.പ്രഭാഷ്, ജില്ലാ കൺവീനർ മൻസൂർ അലി, അപ്പു മാസ്റ്റർ, മുൻസിപ്പലിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സലാം , കോയ പുത്തുതോട്ടിൽ, കെ.കെ. റസാക്ക് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു