
തിരുരങ്ങാടി: തിരൂരങ്ങാടി ഒ.യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു.
ക്യാമ്പ് തിരൂരങ്ങാടി ഓർഫനേജ് സെക്രട്ടറി എം.കെ ബാവ ഉദ്ഘാടനം ചെയ്തു.
പ്രധാനദ്ധ്്യകൻ പി. അഷ്റഫ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഓർഗനെ സിംഗ് കമ്മീഷണർ ജി ഷീല ജോസഫ് ഒ.യു.പി യിലെ സ്കൗട്ടിംഗിന് ഇരുപതാണ്ട് ലോഗോ പ്രകാശനവും പദ്ധതി പ്രഖ്യാപനവും നടത്തി. റഹീമ അസ്കർ , സി.പി ഹബീബ, എൽ കുഞ്ഞി മുഹമ്മദ്, പിസുധീഷ് കുമാർ , രമാഭായ് ,കെ ഷക്കീല റഷീദ് കാരാടൻ, പി കെ ജമീല എന്നിവർ പ്രസംഗിച്ചു.