
എടപ്പാൾ: പൊതുഗതാഗത സംവിധാനങ്ങളിൽ ബോധവത്കരണവുമായി ചങ്ങരംകുളം പൊലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് പരിപാടി. സ്റ്റേഷൻ പരിധിയിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് പൊതു ഗതാഗത സംവിധാനങ്ങളിൽ സഞ്ചരിച്ച് സ്ത്രീകളോടും കുട്ടികളോടും സംവദിച്ച് സ്ത്രീകൾക്കിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ച് പൊലീസ് സാന്നിധ്യം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച ബസ്സുകളിൽ ബോധവത്കരണം നടത്തിയത്.