
പെരിന്തൽമണ്ണ: നേപ്പാളിൽ സൗത്ത് ഏഷ്യൻ സബ്ജൂനിയർ നയൻ എ സൈഡ് ഫുട്‌ബോൾ മത്സര ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങൾക്ക് പെരിന്തൽമണ്ണയിൽ പൗരാവലിയുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി. ടൂർണമെന്റിൽ ഹാട്രിക് അടക്കം അഞ്ച് ഗോളുകൾ നേടി ടീമിനെ നയിച്ച ക്യാ്ര്രപനും പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശിയുമായ പച്ചീരി മുഹമ്മദ് ഒസാമ, മണ്ണാർമല എം.ടി. ബിൻഷാദ്, മുള്ള്യാകുർശി എം.ടി ഷഹിൻഷ എന്നിവർക്കാണ് പൗരാവലി സ്വീകരണമൊരുക്കിയത്.
നഗരസഭാധ്യക്ഷൻ പി.ഷാജി ടീമംഗങ്ങൾക്ക് ഉപഹാരം നൽകി.