
പൊന്നാനി: പൊന്നാനിയുടെ ടൂറിസം രംഗത്ത് മറ്റൊരു വെള്ളിവെളിച്ചമാകുകയാണ് പൊന്നാനി ലൈറ്റ് ഹൗസ്. കൊവിഡ് കാലത്ത് അടച്ചിട്ട ലൈറ്റ് ഹൗസ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് വീണ്ടും അറ്റകുറ്റപ്പണി നടത്തിയത്. വൈകീട്ട് 3.30 മണി മുതൽ 5.30മണി വരെയാണ് ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം. കേന്ദ്ര ലൈറ്റ് ഹൗസ് അതോറിറ്റിയാണ് ഇതിന്റെ മേൽനോട്ടം. മുതിർന്നവർക്ക് 10രൂപയും കുട്ടികൾക്ക് അഞ്ചുരൂപയുമാണ് പ്രവേശന ഫീസ്. തിങ്കളാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും ലൈറ്റ് ഹൗസിൽ സന്ദർശനം അനുവദിക്കും. കപ്പലുകൾക്കും ബോട്ടുകൾക്കും ദിശ അറിയുന്നതിന് വേണ്ടിയാണ് പൊന്നാനിയിൽ ലൈറ്റ് ഹൗസ് നിർമ്മിക്കുന്നത് 1983ലാണ്. അതിനു ശേഷം കാര്യമായ അറ്റാകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തിച്ച ലൈറ്റ് ഈ അടുത്താണ് അറ്റകുറ്റപ്പണി പൂർത്തീകരിച്ചത്. നിലവിൽ ഇന്റർലോക്ക് ചെയ്ത നിലവും ചുറ്റുമതിലും പന്തോട്ടവും ഇരിപ്പിടങ്ങളുമായി മനോഹരമാണ് പൊന്നാനി ലൈറ്റ് ഹൗസ്. അസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഒട്ടനവധി പേർ സായാഹ്നങ്ങളിൽ ഇവിടേക്ക് എത്തുന്നുണ്ട്