rally



മലപ്പുറം: സംസ്ഥാന സർക്കാരിന്റെ തെറ്റായ നിലപാടിനെതിരെ കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന അതിജീവന യാത്ര ഇന്ന്മലപ്പുറം ജില്ലയിൽ പ്രവേശിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആദ്യ സ്വീകരണം നൽകും .തുടർന്ന് തിരൂർ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് ആറുമണിയോടെ നിലമ്പൂരിൽ സമാപിക്കും.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഓരോ കേന്ദ്രങ്ങളിലും സംബന്ധിക്കും.അതിജീവന യാത്ര മലപ്പുറത്ത് ഡിസിസി പ്രസിഡ വിഎസ് ജോയ് ഉദ്ഘാടനം നിർവഹിക്കും.മലപ്പുറം ജില്ലയിലെ അതിജീവന യാത്രയ്ക്ക് സെറ്റോ ജില്ലാ ചെയർമാൻ

സി. വിഷ്ണു ദാസ്, ജില്ലാ കൺവീനർ കെ.വി മനോജ് കുമാർ, ജില്ലാ ട്രഷറർ കെ.പി. പ്രശാന്ത് എന്നിവർ നേതൃത്വം നൽകും