
എടപ്പാൾ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം സമ്മേളനം വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്നു. സംഘടന സ്റ്റേറ്റ് സെക്രട്ടറി വിനയ ദാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ വണ്ടൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ പി വിജയകുമാർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡൻറ് മുല്ലശ്ശേരി ശിവരാമൻ നായർ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി കെ.ടി.അലവിക്കുട്ടി പ്രവർത്തന റിപ്പോർട്ടും നിയോജകമണ്ഡലം ട്രഷറർ എം.വി.ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.പി രാമകൃഷ്ണൻ, കെ.എസ്.സുന്ദരൻ, സി.എച്ച്.ഹംസക്കുട്ടി, എം.വേലായുധൻ, കെ.റംലത്ത്, ഒ.അബ്ദുൾ കരീം, ഇ. ഉദയകുമാർ, എം.സി. മാത്തുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.