
മലപ്പുറം: ഡിസംബർ 23, 24ന് എടക്കരയിൽ നടക്കുന്ന എസ്.എസ്.എഫ് ജില്ല ക്യാമ്പസ് അസംബ്ലിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ക്യാമ്പസ് കാരവൻ പര്യടനം പൂർത്തിയായി. രണ്ടാംദിവസമായ ഇന്നലെ ഹികമിയ്യ ആർട്സ് വണ്ടൂർ, എം ഇ എസ് കോളേജ് മമ്പാട്, സഹ്യ ആർട്സ് വണ്ടൂർ, അമൽ കോളേജ് നിലമ്പൂർ, ഫാത്തിമ കോളേജ് മുത്തേടം, ഇ.കെ.സി കോളേജ് മഞ്ചേരി, ഗവൺമെന്റ് കോളേജ് മലപ്പുറം, ജെംസ് രാമപുരം, എം ഇ എസ് ആർട്ട്സ്, എം.ഇ.എസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ, സെന്റ് മേരീസ് പുത്തനങ്ങാടി, ഗവപോളിടെക്നിക് അങ്ങാടിപ്പുറം, അലിഗർ ക്യാമ്പസ് പെരിന്തൽമണ്ണ തുടങ്ങിയ ക്യാമ്പസുകളിൽ പര്യടനം നടത്തി.