
വേങ്ങര: വേങ്ങരയിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്ന് എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ. സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വേങ്ങരയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും സ്വകാര്യവ്യക്തികളും ചേർന്ന് മുതലാളിമാരുടെ പറമ്പിലേക്ക് തെരുവ് കച്ചവടക്കാരെ തള്ളാനാണ് നീക്കമെങ്കിൽ അതനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ചടങ്ങിൽ സി.കുട്ടിമോൻ അദ്ധ്യക്ഷത വഹിച്ചു. പരീക്കുട്ടി വേങ്ങര, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.അലവി എന്നിവർ സംസാരിച്ചു.