
വേങ്ങര: ഗ്രാമപഞ്ചായത്ത് ആടുവളർത്തൽ പരിപോഷണത്തിന്റെ ഭാഗമായി കർഷക യോഗവും കുളമ്പു രോഗപ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനവും പ്രസിഡന്റ് കെ.പി.ഹസീന ഫസൽ നിർവ്വഹിച്ചു. വേങ്ങര മൃഗാശുപത്രി വെറ്റിനറി സർജൻ ഡോ. സനൂദ് മുഹമ്മദ് പദ്ധതി വിശദീകരിച്ചു.വൈസ് പ്രസിഡന്റ് ടി.കെ.കുഞ്ഞിമുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ സി.പി.ഹസീന ബാനു, കുറുക്കൻ മുഹമ്മദ്, സി.പി. അബ്ദുൽ ഖാദർ, ടി.ടി.കരീം, പി.ആസ്യ, എ.കെ.നഫീസ പ്രസംഗിച്ചു.