college

വണ്ടൂർ: വണ്ടൂർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷത്തെ യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചടങ്ങ് മാത്യൂ കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർ പേഴ്സൺ ഇ.കെ.ഷർമിദ അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്രതാരം അശ്വിൻ ജോസ് ഫൈൻ ആർട്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ വി.പി.അബ്ദുൾ നാസർ, പി.പി. സനിൽ, പി. ദാസ്‌ക്കരൻ, കെ.എം.പ്രമോദ്, എം.കെ.നസീറ തുടങ്ങിയവർ പങ്കെടുത്തു.