
മലപ്പുറം: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ചെമ്പകത്ത് ജാബിറിനെ ജില്ലാ വെറ്ററൻ ഫുട്‌ബോൾ അസോസിയേഷൻ അനുസ്മരിച്ചു.
മലപ്പുറത്ത് നടന്ന അനുസ്മരണ ചടങ്ങ് ഇന്ത്യൻ ഫുട്‌ബോൾ താരവും സംസ്ഥാന സ്‌പോട്സ് കൗൺസിൽ പ്രസിഡന്റുമായ യു.അഷറഫ് അലി ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പൊലീസ് മേധാവിയും വി.എഫ്.എ ജില്ലാ പ്രസിഡന്റുമായ യു.അബ്ദുൽ കരീം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സരേന്ദ്രൻ മങ്കട, സക്കീർ അരീക്കോട്, ഹബീബ് റഹ്മാൻ, ഡി.എഫ്.എ പ്രസിഡന്റ് ജലീൽ മയൂര, ഡി.എഫ്.എ സെക്രട്ടറി സമദ് പറച്ചിക്കോട്ടിൽ, ജോയിന്റ് സെക്രട്ടറി സരേഷ് മലപ്പുറം, സൈതാലി പെരിന്തൽമണ്ണ, റഷീദ് നിലമ്പൂർ, നാസർ അരീക്കോട്, മഞ്ചേരി മെഡിക്കൽ കോളേജ് റഫസിഡൻഷ്യൽ മെഡിക്കൽ ഓഫീസർ ഡോ.സഹീർ നെല്ലിപറമ്പൻ തുടങ്ങിയവർ സംസാരിച്ചു.