shilpashala

മലപ്പുറം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിൽപ്പശാല നടത്തി. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന ശിൽപ്പശാല സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.കെ.ആയിശ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ലക്ഷ്മി, അസൈൻ കാരാട്ട്, സംസ്ഥാന ജോ. സെക്രട്ടറി കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.ജില്ലയിൽ 2024 ലെ മെമ്പർഷിപ്പ് പ്രവർത്തനം ജനുവരി ഒന്നിന് ആരംഭിക്കാനും ഒരു ലക്ഷം മെമ്പർഷിപ്പ് ചേർക്കുവാനും ഡിസംബർ 31 നകം പഞ്ചായത്ത് ശില്പ്പശാലകൾ നടത്താനും തീരുമാനിച്ചു. പി.പി.നാസർ സ്വാഗതവും വി.പി.അയ്യപ്പൻ നന്ദിയും പറഞ്ഞു.