
വണ്ടൂർ: സോയിൽ റൂട്ട് ഹെൽത്ത് മാനേജ്‌മെന്റ് 2023-24 പദ്ധതിയുടെ ഭാഗമായി പോരൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പോരൂർ കൃഷിഭവൻ ശാസ്ത്രീയ മണ്ണു പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിലെ കൃഷി ഓഫീസർ സി.നിമിഷ ക്ലാസ്സ് എടുത്തു. കൃഷി ഓഫീസർ കെ.എം.ഫാത്തിമ ഷഹീന,കൃഷി അസിസ്റ്റന്റ് പി.എസ്.ബിജു, കെ.ജസ്ന തുടങ്ങിയവർ പങ്കെടുത്തു.