
പെരിന്തൽമണ്ണ: തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടന്ന 65-ാമത് കേരള സംസ്ഥാന സ്‌കൂൾ ഗെയിംസ് റൈഫിൾ ഷൂട്ടിംഗ് മത്സരത്തിൽ അണ്ടർ 17 ജൂനിയർ ഗേൾസ് വിഭാഗത്തിൽ അറഫാ ഷെറിൻ സിൽവർ മെഡൽ കരസ്ഥമാക്കി. ഭോപ്പാലിൽ വച്ച് ഡിസംബർ 26ന് നടക്കുന്ന നാഷണൽ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കുവാനുള്ള അവസരവും ലഭിച്ചു. മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും പൊലീസ് ഓഫീസറായ മക്കരപ്പറമ്പ് കാച്ചിനിക്കാട് ഹംസ ചെറുശോലയുടെയും സുനീറയുടെയും മകളുമാണ്.