
പെരിന്തൽമണ്ണ: മങ്കട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മങ്കട രവിവർമ്മ സ്മാരക ഹ്രസ്വചിത്ര പുരസ്‌കാര വിജയികൾക്കുള്ള പുരസ്‌കാരം സമർപ്പണം നാളെ വൈകുന്നേരം നാലിന് മങ്കട ഐ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ചലചിത്ര നിർമ്മാതാവും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ.പി.ശിവദാസ്, മേലാറ്റൂർ രവിവർമ്മ, ഡോ.എസ്.ഗോപു, ഉണ്ണികൃഷ്ണൻ ആവള, എം.അജയകുമാർ, സമദ് മങ്കട, വേണു പാലൂർ, കെ.പി.രമണൻ എന്നിവർ പങ്കെടുക്കും.