
കോട്ടക്കൽ: മലപ്പുറം എൻഫോഴ്സ്‌മെന്റ് ആർടിഒയുടേയും ജില്ലാ പൊലീസ് മേധാവിയുടേയും നിർദ്ദേശാനുസരണം ജില്ലാ എൻഫോഴ്സ്‌മെന്റ് യൂണിറ്റ് സ്‌ക്വാഡും കൽപ്പകഞ്ചേരി പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ ട്രിപ്പിൾ റൈഡിഗ്, ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കൽ, ഇൻഷുറൻസ്, ഫിറ്റ്നസ് ഇല്ലാതെ വാഹനം ഓടിക്കൽ എന്നിവക്കെതിരെ കേസുകൾ എടുത്തു. ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം കേസ്സുകളിൽ മോട്ടോർ വാഹന നിയമം വകുപ്പ് 199 A പ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു. ഇന്നലെ നടന്ന പരിശോധനയിൽ ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയിട്ടു. പരിശോധനക്ക് എം.വി.ഐമാരായ എം.വി.അരുൺ, അസൈനാർ, കൽപ്പക്കുഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ നൗഫൽ, എ.എം.വി.ഐ.മാരായ എം.സലീഷ്, പി.മനോഹരൻ, പി.അജീഷ്, വി.രാജേഷ്, എബിൻ ചാക്കോ, വി.വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.