loan

മലപ്പുറം: ജില്ലയിലെ പ്രവാസി സംരഭകർക്കായി കേരള ബാങ്കും നോർക്കാ റൂട്ട്സും സംയുക്തമായി ജില്ലയിൽ നിലമ്പൂർ,പൊന്നാനി,തിരൂർ മേഖലകളിൽ വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. നിലമ്പൂരിൽ 19ന് കീർത്തിപ്പടിയിലെ വ്യാപാര ഭവനിലും തിരൂരിൽ ഡിസംബർ 21 ന് താഴെപ്പാലം ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിലും പൊന്നാനിയിൽ ജനുവരി ആറിന് സി.വി. ജംഗ്ഷനിലെ ആർ.വി.പാലസ് ഓഡിറ്റോറിയത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുക. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികൾക്ക് പുതിയ തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനുമുള്ള വായ്പക്ക് അപേക്ഷിക്കാം. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്കാ ഡിപ്പാർട്ട്‌മെന്റ് പ്രൊജക്ട് ഫോർ എമിഗ്രൻസ്,പ്രവാസി ഭദ്രത പദ്ധതികൾ എന്നിവ പ്രകാരമാണ് ക്യാമ്പ് നടത്തുന്നത്.