
വണ്ടൂർ: ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച വിജയൻ മാളിയേക്കലിന്റെ 33 വർഷത്തെ മാതൃകാപരമായ സർവീസ് അനുഭവങ്ങൾ വായനക്കാരിലേക്ക്. വിജയൻ എഴുതിയ സർവീസ് ജീവിതത്തിലെ അനുഭവക്കുറിപ്പുകൾ എന്ന പുസ്തകം വണ്ടൂർ പുലിക്കോട്ടിൽ ഹൈദർ കലാപഠന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പുലിക്കോട്ടിൽ സ്മാരകം ജനറൽ സെക്രട്ടറി പി.പി.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയായി ചുമതലയേറ്റ വിജയൻ മാളിയേക്കലിനുള്ള സ്വീകരണവും ചടങ്ങിൽ നടന്നു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ പി.യൂനസ് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് എച്ച്.ഐ.പി ഉസ്മാൻ പുസ്തകം പരിചയപ്പെടുത്തി. ടി. ഉമ്മർകുട്ടി, ഡോ.സി.ടി.പി.ഗഫൂർ , മുഹമ്മദ്,പി.സബാഹ്, ട്രോമാ കെയർ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്റഫ്, അബ്ദുള്ളക്കുട്ടി, എ.സുജാത തുടങ്ങിയവർ പങ്കെടുത്തു.