joy

വേങ്ങര: ഇന്ത്യയിൽ ജാതി സെൻസസ് എത്രയും വേഗത്തിൽ നടത്തണമെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അഡ്വ.വി.എസ്. ജോയ്. വേങ്ങര കൂരിയാട് ബ്രീസ് ഗാർഡനിൽ കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോയ്. ജില്ലാ ചെയർമാൻ പി.പി.ആലിപ്പു അദ്ധ്യക്ഷത വഹിച്ചു. 1931 ൽ നടത്തിയ സെൻസസിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ സംവരമാണ് ഇന്നും ഇവിടെ നടപ്പാക്കി വരുന്നത്. ഓരോ സാമുഹിക വിഭാഗത്തിന്റേയും അവസ്ഥ പരിശോധനക്ക് വിധേയമാക്കണം ജാതി സെൻസസ് എത്രയും പെട്ടെന്ന് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. വിവിധ സെഷനുകളിലായി അഷ്റഫ് രാങ്ങാട്ടൂർ, ആലിപ്പറ്റ ജമീല, സബീന, വി.ടി.ബൽറാം തുടങ്ങിയവർ വിഷയങ്ങളവതരിപ്പിച്ചു.