fest

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാരികളും ചേർന്ന് ഒരുക്കുന്ന ചങ്ങരംകുളം ഫെസ്റ്റിനായി ചങ്ങരംകുളം ടൗൺ ഒരുങ്ങുന്നു. 20 മുതൽ ടൗൺ മുഴുവൻ ദീപാലങ്കാരങ്ങൾ കൊണ്ട് നിറയും. മാർസ് സിനിമാസ് മുതൽ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ വരെയുള്ള സംസ്ഥാന പാതയോരത്തും ചങ്ങരംകുളം ടൗൺ ഉൾപ്പെടുന്ന ചിറവല്ലൂർ എരമംഗലം റോഡുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഒന്ന് മുതൽ ഫെസ്റ്റിന് തുടക്കം കുറിച്ചെങ്കിലും ക്രിസ്മസ് ന്യൂ ഇയർ ദിവസങ്ങൾ കേന്ദ്രീകരിച്ച് ചങ്ങരംകുളം ടൗണിൽ ആഘോഷ രാവുകൾ ഒരുക്കാനാണ് സംഘാടകരുടെ തീരുമാനം. വ്യാപാര മേഖലയിൽ പുത്തൻ ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെ വ്യാപാര സ്ഥാപനങ്ങളിൽ സമ്മാന കൂപ്പണുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. ഫുഡ് ഫെസ്റ്റ്, വ്യാപാര മേള, സെമിനാറുകൾ, വിവിധ കലാപരിപാടികൾ, സ്റ്റേജ് ഷോ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.